കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സെനറ്റ് യോഗം

സെനറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം സെപ്റ്റംബർ 28 – ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിൽ ചേരും. വൈസ് ചാൻസിലറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനാണ് യോഗം.

മികച്ച ഗണിതശാസ്ത്രവിദ്യാര്‍ഥിക്ക് ഡോ. പി. ടി. രാമചന്ദ്രന്റെ പേരില്‍ ക്യാഷ് അവാര്‍ഡ്

കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പില്‍ മികച്ച വിജയം നേടുന്ന പി.ജി. വിദ്യാര്‍ഥിക്ക്  പുരസ്‌കാരമേര്‍പ്പെടുത്തി മുന്‍ വകുപ്പ് മേധാവിയുടെ കുടുംബം. അന്തരിച്ച മുന്‍ വകുപ്പ് മേധാവിയും സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ഡയറക്ടറുമായിരുന്ന പ്രൊഫസർ ഡോ. പി. ടി. രാമചന്ദ്രന്റെ ഓര്‍മയ്ക്കായാണ് പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും എം.എസ് സി. മാത്തമാറ്റിക്‌സില്‍ മികച്ച വിജയം കരസ്ഥമാക്കുന്നയാള്‍ക്കാണ് അവാര്‍ഡ്. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനും സുഹൃത്തുമായിരുന്നു ഡോ. രാമചന്ദ്രന്‍. 2019-ല്‍ വിരമിച്ച ഇദ്ദേഹം 2021 ജൂലൈ 15 – ന് അന്തരിച്ചു. ഭാര്യയും സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ അധ്യാപികയുമായ ജയ പുത്തൂക്കരയാണ് പുരസ്‌കാരമേര്‍പ്പെടുത്തുന്നതിന് സന്നദ്ധത അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ. കെ. സതീഷ് ഒപ്പുവെച്ചു. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപ്പുലാക്കല്‍, ഡോ. പി. സിനി, കെ. വി. പ്രവീണ്‍ എന്നിവരും പങ്കെടുത്തു.

തളിക്കുളം സി.സി.എസ്.ഐ.ടിയിൽ റാങ്ക് ജേതാക്കളെ അനുമോദിച്ചു

തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ടെക്‌നോളജിയിൽ നിന്നും സർവകലാശാലയുടെ ബി.എസ് സി. ഐ.ടി. വിഭാഗത്തിൽ റാങ്ക് കരസ്ഥമാക്കിയവരെ അനുമോദിച്ചു. ചടങ്ങ് സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. കെ. പ്രദീപ് കുമാർ, അസോസിയേറ്റ് കോ – ഓർഡിനേറ്റർ സുഭദ്ര ബി. മേനോൻ,  അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എം.ജി. ജിഷാന്ത്‌, പി.ടി.എ. വൈസ് പ്രസിഡന്റ് എം.ആർ. സുനിൽ കുമാർ, എക്സിക്യുട്ടീവ് മെമ്പർ ഗ്രേസി റോയ്, സെക്രട്ടറി വി.എം. സന, റാങ്ക് ജേതാക്കളായ കെ. എസ്. സ്നേഹ, കെ.കെ. ചിൻസലയ തുടങ്ങിയവർ സംസാരിച്ചു.

എം.ബി.എ. സീറ്റൊഴിവ്

തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ 12-ന് മൂന്ന് മണിക്ക് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ക്യാപ് ഐ.ഡി. ഇല്ലാത്തവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 7012812984, 8848370850.

പരീക്ഷാ അപേക്ഷ

പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024  സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എഡ്., ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം., സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ഡിസംബർ 2024, സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ രണ്ടു വർഷ എൽ.എൽ.എം. നവംബർ 2024 (2021 പ്രവേശനം മുതൽ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് 23 മുതൽ ലഭ്യമാകും.

മൂന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2021 മുതൽ 2023 വരെ പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 26  വരെയും 190/- രൂപ പിഴയോടെ ഒക്ടോബർ മൂന്ന് വരെയും അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

വിദൂര വിഭാഗം അവസാന വർഷ എം.എ. ഹിസ്റ്ററി ( 1996 മുതൽ 2007 വരെ പ്രവേശനം ) വിദ്യാർഥികൾക്കുള്ള ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ നാലിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

ഒന്ന്, നാല്, ആറ്, ഒൻപത് സെമസ്റ്റർ ( 2013 പ്രവേശനം ) ബി.ബി.എ. എൽ.ബി.ബി. സെപ്റ്റംബർ 2023, അഞ്ചാം സെമസ്റ്റർ ( 2015 പ്രവേശനം ) എൽ.എൽ.ബി. യൂണിറ്ററി സെപ്റ്റംബർ 2023, അഞ്ചു വർഷ എൽ.എൽ.ബി. എല്ലാ സെമസ്റ്ററുകളും ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. (2003 മുതൽ 2007 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. – കെമിസ്ട്രി, സുവോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.ടെക്. ( 2014 സ്‌കീം ) നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. – സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, കെമിസ്ട്രി, സുവോളജി ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top