Section

malabari-logo-mobile

ഓണത്തിന് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തും

HIGHLIGHTS : തിരുവനന്തപുരം: ഓണക്കാലത്ത് യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി സെപ്റ്റംബര്‍ നാലു മുതല്‍ 17 വരെ പ്രത്യേക അധിക സര്‍വീസുകള്‍ കേരളത്തിലെ വി...

തിരുവനന്തപുരം: ഓണക്കാലത്ത് യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി സെപ്റ്റംബര്‍ നാലു മുതല്‍ 17 വരെ പ്രത്യേക അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. യാത്രാക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. ഈ മാസം നാലു മുതല്‍ 14 വരെ ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകളും സമയക്രമവും:
21.45 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്) – മാനന്തവാടി, കുട്ട (വഴി), 21.20 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 22.15 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 22.50 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 22.45 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 23.15 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 19.15 ബാംഗ്ലൂര്‍-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി), 19.25 ബാംഗ്ലൂര്‍-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി), 18.30 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി), 18.40 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി), 18.00 ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി), 18.10 ബാംഗ്ലൂര്‍-കൊട്ടാരക്കര (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി), 18.50 ബാംഗ്ലൂര്‍-ചങ്ങനാശ്ശേരി (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി), 21.01 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.10 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) – ഇരിട്ടി, മട്ടന്നൂര്‍ (വഴി), 23.00 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി), 22.15 ബാംഗ്ലൂര്‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ചെറുപുഴ (വഴി), 23.55 ബാംഗ്ലൂര്‍-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) – മൈസൂര്‍ (വഴി).
ഈ മാസം ഏഴു മുതല്‍ 16 വരെ ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകളും സമയക്രമവും:
19.35 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 20.35 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – മാനന്തവാടി, കുട്ട (വഴി), 19.45 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 20.15 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 20.25 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 20.50 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 19.15 തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി), 19.45 തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി), 17.30 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി), 18.45 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി), 18.10 കൊട്ടാരക്കര-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി), 17.00 കോട്ടയം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി), 17.01 ചങ്ങനാശ്ശേരി-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍ സേലം (വഴി), 20.00 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ഇരിട്ടി, മട്ടന്നൂര്‍ (വഴി), 21.40 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി), 20.30 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കൂട്ടുപുഴ, ഇരിട്ടി (വഴി), 17.30 പയ്യന്നൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ചെറുപുഴ (വഴി).
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തമിഴ്നാടുമായുള്ള പുതിയ അന്തര്‍സംസ്ഥാന കരാര്‍ പ്രകാരമുള്ള വേളാങ്കണ്ണി, പളനി, തെങ്കാശി, കോയമ്പത്തൂര്‍, കുളച്ചല്‍, അരുമന, തേങ്ങാപട്ടണം, പേച്ചിപ്പാറ, മണവാളക്കുറിച്ചി, നാഗര്‍കോവില്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി. നിലവില്‍ നടത്തുന്ന പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ ബാംഗ്ലൂര്‍, കൊല്ലൂര്‍-മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി സര്‍വീസുകള്‍ മുടക്കമില്ലാതെ ഈ കാലയളവില്‍ നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ്: www.ksrtconline.com.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!