Section

malabari-logo-mobile

ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 23 മുതല്‍ വിതരണം ചെയ്യും; ജില്ലയില്‍ 10.18 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് വിതരണം

HIGHLIGHTS : Onam kits will be distributed from August 23; Distribution to 10.18 lakh card holders in the district

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 10,18,482 റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകീട്ട് 4.30ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനാകും. സപ്ലൈകോയുടെ വിവിധ ഡിപ്പോകള്‍ക്ക് കീഴിലായി പാക്കിങ് ജോലികള്‍ പുരോഗമിക്കുന്നു. കിറ്റുകള്‍ തിങ്കളാഴ്ചയോടെ റേഷന്‍ കടകളില്‍ എത്തിക്കും. ഓഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ ഏഴ് വരെ കിറ്റുകള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. തുണിസഞ്ചിയടക്കം 14 ഇനം ഭക്ഷ്യവസ്തുക്കളാണ് ഇത്തവണ കിറ്റിലുള്ളത്. ഏഴ് താലൂക്കുകളിലായി 1237 റേഷന്‍ കടകളിലൂടെയാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.

ഓഗസ്റ്റ് 23, 24 തീയതികളിലായി അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ ഉള്‍പ്പെട്ട മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. 25, 26, 27 തീയതികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡുടമകള്‍ക്കും രണ്ടാം ഘട്ടത്തില്‍ വിതരണം ചെയ്യും. 29, 30, 31 തീയതികളില്‍ പൊതുവിഭാഗം സബ്സിഡി വിഭാഗത്തില്‍പ്പെട്ട നീല കാര്‍ഡുമകള്‍ക്ക് മൂന്നാം ഘട്ടത്തിലും സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പൊതുവിഭാഗം നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ട വെള്ള കാര്‍ഡുടമകള്‍ക്ക് നാലാം ഘട്ടത്തിലും വിതരണം ചെയ്യും. നേരത്തെ നിശ്ചയിച്ച തീയതിയില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്തംബര്‍ 4, 5, 6, 7 തീയതികളില്‍ വിതരണം ചെയ്യും. എല്ലാ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടയില്‍ നിന്ന് തന്നെ ഓണക്കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.മിനി അറിയിച്ചു.

sameeksha-malabarinews

കിറ്റിലെ സാധനങ്ങള്‍

കശുവണ്ടി- 50 ഗ്രാം
നെയ്യ്- 50 ഗ്രാം
മുളക് പൊടി- (ഒരു പാക്കറ്റ്)- 100 ഗ്രാം
മഞ്ഞള്‍പൊടി- (ഒരു പാക്കറ്റ്)-100 ഗ്രാം
ഏലക്കായ-20 ഗ്രാം
പൊടിയുപ്പ്- ഒരു കിലോ
വെളിച്ചെണ്ണ- 500
തേയില- 100 ഗ്രാം
ശര്‍ക്കര വരട്ടി/ചിപ്സ്-100 ഗ്രാം
ഉണക്കല്ലരി- 500 ഗ്രാം
പഞ്ചസാര- 1 കിലോ
ചെറുപയര്‍- 500 ഗ്രാം
തുവരപരിപ്പ്- 250 ഗ്രാം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!