മുക്കം ഇരുവഞ്ഞിപ്പുഴയില്‍ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് അഗസ്ത്യന്‍മുഴിയില്‍ ഇരുവഞ്ഞിപ്പുഴയിലെ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം 45 വയസ് പ്രായം തോന്നിക്കും.

കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

നാട്ടുകാരാണ് പുഴക്കരയില്‍ മൃതദേഹം കണ്ടെത്തിയത്. മുക്കം പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top