Section

malabari-logo-mobile

കള്ളന് പറ്റിയ അമളി; അടിച്ചുമാറ്റിയ ബൈക്ക് സ്റ്റാര്‍ട്ട് ആകുന്നില്ലെന്ന് പറഞ്ഞത് ഉടമയോട് തന്നെ; മോഷ്ടാവ് പിടിയില്‍

HIGHLIGHTS : He told the owner that the battered bike would not start; The thief is caught

കോയമ്പത്തൂര്‍: ബൈക്ക് മോഷ്ടിച്ച് കൊണ്ട് പോകുന്നതിനിടെ കേടായപ്പോള്‍ അതിന്റെ ഉടമയോട് തന്നെ സഹായം ചോദിച്ച കള്ളന്‍ പിടിയിലായി. കോയമ്പത്തൂരിലാണ് സംഭവം. ഉടമ കോയമ്പത്തൂര്‍ സൂലൂരില്‍ റാവുത്തര്‍ നെയ്ക്കാരന്‍കുട്ട സ്വദേശി മുരുകന്റെ വീടിന് മുന്നില്‍ നിന്നാണ് മോഷ്ടാവ് ബൈക്കുമായി കടന്നുകളഞ്ഞത്. മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ ഉടമ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്‌മണ്യം (30) ആണ് അറസ്റ്റിലായത്.

കോഴിവളര്‍ത്തുകേന്ദ്രത്തിലെ മാനേജരായ മുരുകന്‍ തന്റെ ബൈക്ക് നഷ്ടപ്പെട്ടുവെന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി മടങ്ങവേ കുറുമ്പപാളയം എത്തിയപ്പോള്‍ ആണ് തന്റെ ബൈക്ക് വര്‍ക്ക് ഷോപ്പിന് മുന്നില്‍ കണ്ടത്. വാഹനത്തിന് സമീപം നിന്നയാള്‍ മുരുകന്‍ എത്തിയതോടെ ബൈക്ക് കേടായെന്നും വര്‍ക്ക് ഷോപ്പ് എപ്പോള്‍ തുറക്കുമെന്നും ചോദിച്ചു.

sameeksha-malabarinews

മുരുകനും ബാലസുബ്രഹ്‌മണ്യവും തമ്മില്‍ വാക്തര്‍ക്കവും കൈയാങ്കളിയും ആയതോടെ നാട്ടുകാര്‍ ഇടപെട്ടു. മുരുകന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ കെട്ടിയിട്ട് പോലീസില്‍ എല്‍പ്പിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!