പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ ഓണം ഖാദി മേള തുടങ്ങി.പരപ്പനങ്ങാടി ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ ആരംഭിച്ച ഓണം ഖാദി മേള നഗരസഭ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
തമ്പാന്‍ കൃഷ്ണന്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.നിസാര്‍ അഹ്‌മദ്,ഖാദി ഭവന്‍ മാനേജര്‍ അതുല്‍ പങ്കെടുത്തു.
മേളയില്‍ 30ശതമാനം ഗവണ്മെന്റ് റിബേറ്റും സമ്മാന പദ്ധതികളും ഉണ്ടായിരിക്കും. കുപ്പടം മുണ്ടുകള്‍, കളര്‍ മുണ്ടുകള്‍, ബെഡ് ഷീറ്റുകള്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, ചുരിദാറുകള്‍, വെള്ള കളര്‍ ഷര്‍ട്ട് പീസുകള്‍, തേന്‍, അവില്‍ തുടങ്ങി ഗ്രാമ വ്യവസായ ഉല്‍പന്നങ്ങള്‍, ഉന്നക്കിടക്കകള്‍ ലഭ്യമാണ്. മേള സെപ്തംബര്‍ നാല് വരെ തുടരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




