കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ റാംബോ റമീസ് റോഷന്‍ എക്‌സൈസ് പിടിയില്‍;പരപ്പനങ്ങാടി എക്‌സൈസ് പിടികൂടിയത് രാജസ്ഥാനിലെ ഒളികേന്ദ്രത്തില്‍ വെച്ച്

പരപ്പനങ്ങാടി: മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ വന്‍ തോതില്‍ മയക്കുമരുന്ന് വിപണനം ചെയ്യുന്ന റംമ്പോ എന്ന റമീസ് റോഷ(30)നെ രാജസ്ഥാനിലെ ജയ്പൂരില്‍ വച്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്ന റമീസ് റോഷന്‍ കോഴിക്കാട് പെരുമണ്ണ സ്വദേശിയാണ്. മഞ്ചേരി എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതിയുടെ വാറണ്ട് പ്രകാരം അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ രൂപം നല്‍കിയ മലപ്പുറം പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് റമീസ് റോഷനെ രാജ്യസ്ഥാനിലെ ജയ്പൂരിലെ വച്ച് അറസ്റ്റ് ചെയ്തത്.

രണ്ട് കൊമേഴ്‌സ്യല്‍ കേസുകളില്‍ ഉള്‍പ്പെട്ട റമീസ് റോഷനെ 2020 ലെ ചേലേബ്രയില്‍ നിന്ന് കണ്ടെടുത്ത കേസില്‍ മഞ്ചേരി എന്‍.ഡി. പി .എസ് കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരുന്നു.

2020 ല്‍ മലപ്പുറം ചേലേമ്പ്രയില്‍ വെച്ച് എന്‍.ഡിപി.എസ് കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി അളവില്‍ എംഡിഎംഎ ക്രിസ്റ്റല്‍, എംഡിഎംഎ ഗുളികകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് , എല്‍. എസ്. ഡി സ്റ്റാമ്പുകള്‍ എന്നിവ കൈവശം വെച്ച് വില്‍പന നടത്തവേ ചേലേമ്പ്രയില്‍ വെച്ച് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി കെ മുഹമ്മദ് ഷെഫീക്കും സംഘവും റമീസ് റോഷനെ പിടികൂടിയത്. തുടര്‍ന്ന് വിചാരണക്കാലയാളവില്‍ കോവിഡ് കാലഘട്ടത്തില്‍ ജാമ്യം ലഭിച്ച ഇയാള്‍ കോഴിക്കോട് ജില്ലയില്‍ മറ്റൊരു കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി (എല്‍.എസ്.ഡി) കേസില്‍ കൂടി പ്രതിയായി. എന്നാല്‍ ആ കേസില്‍ ഇയാളുടെ കൂട്ടാളി മാത്രമാണ് സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാള്‍ ഒളിവില്‍പ്പോയി.തുടര്‍ന്ന് മലപ്പുറത്തെ കേസില്‍ ശിക്ഷ ഉറപ്പായതോടെ ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു.

ഇയാള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മയക്ക് മരുന്ന് ശേഖരിച്ച് വാട്‌സ്അപ്പ് ബ്രോഡ്കാസ്‌റ് ഗ്രൂപ്പിലൂടെ മയക്ക് മരുന്ന് ഉപഭോക്താക്കള്‍ക്ക് തല്‍സമയം എംഡിഎംഎ, മെത്താഫിറ്റമിന്‍, കഞ്ചാവ്, ഹാഷിഷ് എന്നിവയുടെ ഫോട്ടോകള്‍ അയച്ചു നല്‍കിയ ശേഷം ആവശ്യക്കാര്‍ ജി പേ, ഫോണ്‍പേ മുഖേന പണം അയച്ചുനല്‍കിയാല്‍ കേരളത്തില്‍ പ്രത്യേകിച്ചും കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഇയാള്‍ നിരവധി ചെറുപ്പക്കാരെ ഉപയോഗിച്ച് റോഡരികില്‍ വിവിധ ലൊക്കേഷനില്‍ മയക്ക് മരുന്ന് വെച്ച് കറന്റ് ലൊക്കേഷന്‍, ഫോട്ടോ എന്നിവ അവശ്യക്കാരന് നല്‍കി വ്യാപകമായി മയക്ക് മരുന്ന് വില്‍പന നടത്തുന്നതായിരുന്നു രീതി.

റമീസ് റോഷനെ പിടികൂടുന്നതിനായി ഇയാള്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ജയ്പൂരിലെ ലൊക്കേഷന്‍ കണ്ടെത്തുകയും ചെയ്തു.തുടര്‍ന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം, മലപ്പുറം എക്‌സൈസ് ഐ.ബി,മലപ്പുറം എക്‌സ്സൈസ് സൈബര്‍ സെല്‍ എന്നിവരുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇയാളെ രാജസ്ഥാനിലെ ജയ്പൂരില്‍ അര്‍ശദീപ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പിടികൂടാന്‍ കഴിഞ്ഞത്.

മലപ്പുറം ചേലേമ്പ്രയിലെ കേസില്‍ മഞ്ചേരി എന്‍ഡിപിഎസ് കോടതി ഇയാളുടെ കൂട്ടുപ്രതിക്ക് 21 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഇയാള്‍ ജയിലില്‍ശിക്ഷ അനുഭവിച്ച് വരികയാണ്.ഒരാള്‍ കൂടി ഈ കേസില്‍ ഒളിവില്‍ തുടരുന്നുണ്ട്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമരി, അരുണ്‍ പാറോല്‍,എം എം ദിദിന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top