വൈവിധ്യങ്ങളുമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്; ഗൃഹാങ്കണ പൂക്കള മത്സരവും ഓണക്കളികളും

 

https://www.youtube.com/watch?v=M9OpOeFNr7Y

പരപ്പനങ്ങാടി : പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച കുട്ടികള്‍ക്കുള്ള ചാക്ക് ചാട്ടം, ലെമണ്‍ സ്പൂണ്‍ റെയ്‌സ്, ബലൂണ്‍ ബ്രേക്കിംഗ്, ലെമണ്‍ ഗ്യാദറിംഗ് , എന്നീ മല്‍സരങ്ങളും
ഗൃഹാങ്കണ പൂക്കള മത്സരവും ശ്രദ്ധേയമായി.

ചുടലപ്പറമ്പ് മൈതാനിയുടെ മൂന്ന് വശങ്ങളിലുമുള്ള 16 വീട്ടുകാരാണ് സ്വന്തം വീട്ട് മുറ്റത്ത് പൂക്കളമൊരുക്കി മത്സരത്തില്‍ പങ്കെടുത്തത്. പൂക്കള മത്സരത്തില്‍ ഉണ്ണി . വി എം ഒന്നാം സ്ഥാനവും, സ്‌നേഹ സുധീഷ് , ഷിബു പനക്കല്‍ എന്നിവര്‍ രണ്ടാം സ്ഥാനങ്ങളും , മോഹനന്‍ കുളിര്‍മ മൂന്നാം സ്ഥാനവും നേടി.

എല്‍പിസ് ക്ലിനിക് എം.ഡി ഡോക്ടര്‍ വിപിന്‍ ദിനേശ്, കെ.ടി.വിനോദ്, കെ. ഉണ്ണികൃഷ്ണന്‍, കെ.പി അജയ്, കെ.പി ഷിനോജ്, നുബൈദ് തോട്ടത്തില്‍ , കെ.പി ബിജേഷ്, ടി. മനോജ്, ടി.കെ സന്ദീപ്, കെ. അബ്ദുള്‍സലാം എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങളും പങ്കെടുത്ത എല്ലാവര്‍ക്കും പ്രാത്സാഹന സമ്മാനങ്ങളും നല്‍കി.

Share news
error: Content is protected !!
Scroll to Top