കടലുണ്ടിയില്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു

കടലുണ്ടി ഗ്രാമ പഞ്ചായത്തും കുടുബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം *ഓണച്ചിന്ത്* ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ശൈലജ മുഖ്യാതിഥിയായി.

കുടുംബശ്രീ CDS ചെയര്‍പേഴ്‌സണ്‍ പ്രവീണ, സി.കെ.ശിവദാസന്‍, ബിന്ദു പച്ചാട്ട്, ടി.സുഷമ, മുരളി മുണ്ടേങ്ങാട്ട്
എന്‍.കെ. ബിച്ചിക്കോയ തുടങ്ങിയവര്‍ സംസാരിച്ചു.

കുടുംബശ്രീയുടെ വിപണന മേള സ്റ്റാളുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കുറഞ്ഞ വിലയില്‍ നാടന്‍ ഉല്‍പ്പന്നങ്ങള്‍ സ്റ്റാളുകളില്‍ ലഭ്യമാണ്.

കുടുംബ ശ്രീയുടെ വിപണന മേള ഈ മാസം 28 വരെ തുടരും.

പ്രബോധിനിയില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷ യാത്ര മണ്ണൂര്‍ വളവില്‍ സമാപിച്ചു

 

Share news
error: Content is protected !!
Scroll to Top