ഷെൽട്ടർ ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഓണക്കോടി വിതരണം ചെയ്തു

സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് ആവാസി വിദ്യാലയിലെ 55 കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു.

സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ല പ്രൊജക്റ്റ് കോഡിനേറ്റർ മനോജ് കുമാർ പി ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു. കാനറാ ബാങ്ക് നിലമ്പൂർ ബ്രാഞ്ച് ചീഫ് മാനേജർ ഗണേഷ് കുമാർ എം മുഖ്യാതിഥിയായി.

ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ല പ്രോഗ്രാം ഓഫീസർ എം.ഡി മഹേഷ് അധ്യക്ഷനായി . നിലമ്പൂർ ബി.പി.സി എം. മനോജ് കുമാർ സ്വാഗതവും ബി.ആർ. സി ട്രെയിനർ ജയൻ എ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top