Section

malabari-logo-mobile

കണ്‍സ്യൂമര്‍ഫെഡ് ഓണവിപണിക്ക് തുടക്കം

HIGHLIGHTS : Onachantha

മലപ്പുറം: കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് സി റാബിയ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി പി അനില്‍ അധ്യക്ഷനായി. ആദ്യവില്‍പ്പന സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ വി നാരായണന്‍ നിര്‍വഹിച്ചു. 153 ഓണച്ചന്തകള്‍ കണ്‍സ്യൂമര്‍ഫെഡ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.

സഹകരണ സംഘങ്ങള്‍വഴി 139 എണ്ണവും, 13 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഒരു മൊബൈല്‍ സൂപ്പര്‍ മാര്‍ക്കറ്റിലും ഓണവിപണിയുണ്ട്. 13 ഇനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണംചെയ്യും. കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ വി കെ സത്യന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ മോഹനന്‍ പുളിക്കല്‍, പഞ്ചായത്ത് അംഗങ്ങളായ പാന്തൊടി മുഹമ്മദ് ഉസ്മാന്‍, ആസ്യ കുന്നത്ത്, മുംതാസ് വില്ലന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയംഗം വി ടി സോഫിയ മെഹറിന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി എ വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി

മലപ്പുറം: സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ കലക്ടര്‍ ബംഗ്ലാവിന് സമീപത്തെ അല്‍ നബൂദ ടവറില്‍ തുടങ്ങി. മന്ത്രി വി അബ്ദുറഹ്മാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ആദ്യവില്‍പ്പന നിര്‍വഹിച്ചു.
ശനിയാഴ്ചമുതല്‍ എല്ലാ താലൂക്ക്, നിയോജകമണ്ഡലങ്ങളിലും മിനി ഫെയറുകള്‍ ആരംഭിക്കും. ഇതോടെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളും ഓണവിപണികളായി മാറും. 20ന് സമാപിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!