പി ആര്‍ ശ്രീജേഷിന് അഭിനന്ദനവുമായി മമ്മൂട്ടി

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് അഭിനന്ദവുമായി മമ്മൂട്ടി. ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്.

വ്യാഴാഴ്ച രാവിലെ ശ്രീജേഷിന്റെ കിഴക്കമ്പലത്തെ പള്ളിക്കരയിലെ വീട്ടിലെത്തി മമ്മൂട്ടി ബൊക്കെ സമ്മാനിച്ചു. 49 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഒളിമ്പിക് മെഡല്‍ കേരളത്തിച്ച താരത്തെ അദേഹം പ്രശംസിക്കുകയും ചെയ്തു.

അതെസമയം മമ്മൂട്ടി അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് ശ്രീജേഷ്. ഒളിമ്പിക്‌സ് മെഡല്‍ സ്വീകരിച്ചപ്പോള്‍ പോലും കൈ ഇങ്ങനെ വിറച്ചിട്ടില്ലെന്നായിരുന്നു മമ്മൂക്കയില്‍ നിന്ന് ബൊക്കെ ഏറ്റുവാങ്ങുമ്പോള്‍ എന്നായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ വരുന്നു എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മമ്മൂക്കയെ നേരിട്ട് കണ്ടപ്പോള്‍ ശരിക്കും ഞെട്ടി പോയെന്നും ശ്രീജേഷ് പറഞ്ഞു.

നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top