തിയേറ്റര്‍ തുറക്കാന്‍ ഡിസംബറാകും: സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമ തിയേറ്ററുകള്‍ തുറക്കുവാന്‍ ഡിസംബറാകുമെന്ന് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. പ്രതിദിന കോവിഡ് കണക്കിലെ വര്‍ധനവ് ഏറെ ആശങ്കയോടെ കാണേണ്ടുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മരണം കൂടിവരുന്ന സാഹചര്യം അതീവ ജാഗ്രതയോടുകൂടി എടുക്കണം. അടുത്ത നാല് മാസത്തേക്ക് തിയേറ്ററുകള്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

കോവിഡിന് ശേഷമുള്ള മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം വരാതിരിക്കാനുള്ള ശ്രമങ്ങളിലേക്കാണ് നമ്മല്‍ കടക്കേണ്ടതെന്ന് സജി ചെറിയാന്‍ പറഞ്ഞു. അതിനാല്‍ തിയേറ്റര്‍ തുറക്കുന്ന വിഷയം വളരെ പ്രാധാന്യത്തോടെ മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കു.

ഓണത്തിന്റെ ആഘോഷം കൂടി കഴിയുമ്പോള്‍ കോവിഡ് വ്യാപാന തോത് എപ്രകാരമായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. ഇത് കണക്കിലെടുത്ത് ജാഗ്രതയോടുകൂടി മുന്നോട്ട് പോയാല്‍ ഏകദേശം ഡിസംബര്‍ മാസമാകുമ്പോല്‍ തിയറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top