ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍നിന്ന് മംഗളൂരവിലേക്ക് കേരളത്തിലൂടെ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. ഓഗസ്റ്റ് 28 ന് തിങ്കളാഴ്ച ബെംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കും 29 ന് മംഗളൂരുവില്‍നിന്ന് ബെംഗളൂരുവിലേക്കും ഓരോ സര്‍വീസുമാണ് അനുവദിച്ചത്.
എസ്.എം.വി.ടി. ബെംഗളൂരു-മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ എക്‌സ്പ്രസ് (06569)
28 ന് വൈകീട്ട് 4.35-ന് എസ്.എം.വി.ടി. ബെംഗളൂരുവില്‍ നിന്നും പുറപ്പെടും. പിറ്റേദിവസം രാവിലെ 9.30-ന് മംഗളൂരു സെന്‍ട്രലിലെത്തിച്ചേരും.
സ്റ്റോപ്പുകള്‍: ബംഗാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേശി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് മംഗളൂരു സെന്‍ട്രല്‍-എസ്.എം.വി.ടി. ബെംഗളൂരു സ്‌പെഷ്യല്‍ ഫെയര്‍ എക്‌സ്പ്രസ് (06570)
29 ന് രാത്രി 8.05-ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം പകല്‍ 11.45-ന് എസ്.എം.വി.ടി. ബെംഗളൂരുവിലെത്തും. സ്റ്റോപ്പുകള്‍: കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേശി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പുര്‍, ഈറോഡ്, സേലം, ഓമല്ലൂര്‍, ധര്‍മപുരി,ഹൊസൂര്‍.
സാധാരണ ടിക്കറ്റ് നിരക്കിന്റെ 1.3 ഇരട്ടിയായിരിക്കും ഇതിന്റെ ടിക്കറ്റ് നിരക്ക്. ടിക്കറ്റ് റിസര്‍വേഷന്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




