Section

malabari-logo-mobile

വേങ്ങരയില്‍ 98 കുപ്പി മദ്യവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍

HIGHLIGHTS : Excise arrests middle-aged man with 98 bottles of liquor in Vengara

വേങ്ങര ; വേങ്ങര ഊരകത്ത് എക്‌സൈസിന്റെ മദ്യവേട്ട.98 കുപ്പി മദ്യവുമായി ഊരകം സ്വദേശി അറസ്റ്റില്‍ . ഓണത്തിനോടനുബന്ധിച്ച് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് പരപ്പനങ്ങാടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഊരകം കരിയാരം നെച്ചിക്കുഴിയില്‍ വീട്ടില്‍ അപ്പുട്ടി പിടിയിലായത്.

ഇയാളുടെ വീട്ടിലെ മെറ്റല്‍ കൂനയ്ക്കുള്ളില്‍ മൂന്ന് പോളിത്തീന്‍ ചാക്കുകകളിലായി ഒളിപ്പിച്ചു ശേഖരിച്ചു വില്‍പനയ്ക്കായി സൂക്ഷിച്ചു വെച്ച 98 കുപ്പി (49 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്.

sameeksha-malabarinews

പ്രതി അപ്പുട്ടി മുന്‍പും സമാന സ്വഭാവമുള്ള കേസ്സുകളില്‍ പ്രതിയായിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് പരപ്പനങ്ങാടി റെയിഞ്ചില്‍ കണ്ടു പിടിച്ച കേസ്സില്‍ ജാമ്യം ലഭിച്ചിട്ടുണ്ട് ആയതിന്റെ അന്വേഷണം നടന്നു വരികയാണ്. മലപ്പുറം മുണ്ടുപറമ്പിലെ ബീവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പനശാലയില്‍ നിന്നും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റില്‍നിന്നുമായി വിദേശമദ്യം ശേഖരിച്ച് ഓണകാലത്ത് അമിത വില ഈടാക്കി വില്‍പന നടത്താന്‍ സൂക്ഷിച്ചതാണ് കണ്ടെടുത്ത മദ്യം.

എക്‌സൈസ് പ്രിവന്റിവ് ഓഫീവര്‍ ടി. പ്രജോഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പി.പ്രശാന്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ജിനരാജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി രോഹിണികൃഷ്ണന്‍, ദീപ്തി ഒ വി, ഡ്രൈവര്‍ ഷണ്‍മുഖന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് കണ്ടെടുത്തത്.

പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്റ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!