പരപ്പനങ്ങാടി:വായനദിനത്തോടാനുബന്ധിച്ചു നെടുവ സൗത്ത് എ. എം. എല്‍ പി സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വായന പരിപോഷണ പരിപാടികള്‍ക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളിലെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ‘മാരത്തണ്‍ പത്ര വായന’ സംഘടിപ്പിച്ചു.
സ്‌കൂളിലെ മുന്നുറോളം വരുന്ന കുട്ടികള്‍ തത്സമയം പത്രം വായിച്ചു പരിപാടിയുടെ ഭാഗമായി.
പരപ്പനങ്ങാടി പ്രസ്സ്‌ഫോറം സെക്രട്ടറി നൗഷാദ് പി. പി, മാനേജര്‍ കുഞ്ഞമ്മുദു. പി , പി. ടി. എ പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ ഒ.ടി എന്നിവര്‍ സന്നിഹിതരായി. പ്രധാനധ്യാപിക സുനു കെ. പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.അധ്യാപകരായ എം. എം. നിയാസ്, നിഹാല്‍ ടി എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




