Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; വായന ജീവിക്കാന്‍ പ്രാപ്തി നല്‍കുന്നു- ടി.ഡി. രാമകൃഷ്ണന്‍

HIGHLIGHTS : Calicut University News; Reading enables living - T.D. Ramakrishnan

വായന ജീവിക്കാന്‍ പ്രാപ്തി നല്‍കുന്നു- ടി.ഡി. രാമകൃഷ്ണന്‍

വായന അറിവിനു വേണ്ടി മാത്രമുള്ള ഒരുപാധിയല്ല, അതിനപ്പുറം മനുഷ്യനെ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തി നല്‍കുന്ന ഒന്നാണെന്ന് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച വായനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക ബോധത്തിനും മതേതരത്വത്തിനും പുരോഗമന ചിന്തക്കും  വലിയ പങ്ക് നല്‍കിയത് ഗ്രന്ഥശാലകളും വായനയുമാണ്. സംസ്‌കാരത്തെ നിരന്തരം നവീകരിക്കാന്‍ വായന സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ്, അസി. ലൈബ്രേറിയന്‍ വി. ഷാജി, സെനറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. പി.കെ. ശശി എന്നിവര്‍ സംസാരിച്ചു.

പരീക്ഷാഫലം
മൂന്നാം വര്‍ഷ ബി.എച്ച്.എം. (2019 പ്രവേശനം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെയും 2017, 18 പ്രവേശനം സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

sameeksha-malabarinews

ബി.ബി.എ. എല്‍.എല്‍.ബി. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്., റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് (സി.യു.സി.എസ്.എസ്. 2012 മുതല്‍ 2017, സി.സി.എസ്.എസ്. 2017) സെപ്റ്റംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.ടി.എ. ആറാം സെമസ്റ്റര്‍ റഗുലര്‍ (2020 പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്സ്, അക്വാകള്‍ച്ചര്‍ എം.കോം. ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രില്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം ഒന്നാംവര്‍ഷ എം.എ. സോഷ്യോളജി, ഹിസ്റ്ററി, ഹിന്ദി മെയ് 2021, ഹിന്ദി നവംബര്‍ 2020, അവസാനവര്‍ഷ ഇംഗ്ലീഷ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ടൈം ടേബിള്‍
സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ ഏപ്രില്‍ 2023 പരീക്ഷ ജൂലായ് മൂന്നിന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

സര്‍വകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.ബി.എ., എം.കോം., എം.ടി.എ., എം.എല്‍.ഐ.എസ്സി. (സി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ ജൂലായ് 12-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക്., ഓര്‍ഗാനിക് ഫാമിങ് നവംബര്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷ 26-ന് തുടങ്ങും. സമയക്രമം വെബ്സൈറ്റില്‍.

വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ./ ബി.എ. അഫ്സല്‍ ഉല്‍ ഉലമ (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന 2021 പ്രവേശനം പരീക്ഷാര്‍ഥികള്‍ക്ക് 20 മുതല്‍ ടോക്കണ്‍ രജിസ്ട്രേഷന്‍ ചെയ്യാം. വെബ്സൈറ്റില്‍ ലിങ്ക് ലഭ്യമാകും. ഫീസ് 2595 രൂപ.

പരീക്ഷ മാറ്റി

23-ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ജൂലായ് 2023 പരീക്ഷകള്‍ മാറ്റി വെച്ചു.  പുതുക്കിയ തീയതി പിന്നീടറിയിക്കും.

ഫീസ് പുതുക്കി

ഫീസ് നിരക്കില്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രബല്യത്തിലാക്കിയ അഞ്ച് ശതമാനം ഫീസ് നിരക്ക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്കും ബാധകമാക്കി. സെമസ്റ്റര്‍ രജിസ്ട്രേഷന് 525 രൂപയും അഞ്ച് പേപ്പറുകള്‍ വരെ പേപ്പര്‍ ഒന്നിന് 2900 രൂപയും അധികം വരുന്ന ഓരോ പേപ്പറിനും 1050 രൂപയുമാണ് പുതുക്കിയ നിരക്ക്.

സ്പെസിമെന്‍ കളക്ടര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സ്പെസിമെന്‍ കളക്ടര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ഏപ്രില്‍ 26-ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കായി  22-ന് അഭിമുഖം നടത്തും. യോഗ്യരായവരുടെ ചുരുക്കപ്പട്ടികയും നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍. ഭരണകാര്യാലയത്തിലാണ് അഭിമുഖം.

പെന്‍ഷന്‍കാരുടെ ശ്രദ്ധയ്ക്ക്

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ചവരുടെ ആദായനികുതി വിവരങ്ങള്‍ അടങ്ങിയ ഫോം 16 സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പെന്‍ഷനേഴ്സ് സ്പോട്ട് എന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്ത് നിശ്ചിത തീയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്യണം.

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് /എയ്ഡഡ് കോളേജുകളില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 26-ന് വൈകീട്ട് 5 മണി വരെ നീട്ടി. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ admission.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017, 2660600.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടാം

കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ് കോളേജ് 2023-2024 അധ്യയന വര്‍ഷത്തെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടങ്ങി.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. ഇരുപതിനായിരം രൂപയാണ് ട്യൂഷന്‍ ഫീസ് ഈടാക്കുന്നത്. അര്‍ഹരായവര്‍ക്ക് ഇ -ഗ്രാന്റ്‌സ്, എം.സി.എം. മുതലായ സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്കും എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം നേടാന്‍ അവസരവുമുണ്ട്. വിശദ വിവരങ്ങള്‍ക്ക്: +91 95671 72591

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!