200 കടന്ന് ഒമിക്രോണ്‍; രാത്രി കര്‍ഫ്യൂ പരിഗണനയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇതില്‍ 77 പേര്‍ രാഗമുക്തി നേടി. രാത്രി കര്‍ഫ്യൂ, വലിയ ജനക്കൂട്ടത്തെ ഒഴുവാക്കാനുള്ള കര്‍ശന നടപടികള്‍, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കല്‍ തുടങ്ങിയ നടപടികള്‍ പരിഗണിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും ജാഗ്രത കൈവിടരുതെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെലുങ്കാന(20), കര്‍ണാടക(19), രാജസ്ഥാന്‍(18), കേരളം(15).ഗുജറാത്ത്(14) എന്നിവിടങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ കൂടുതലാണ്.

Share news
error: Content is protected !!
Scroll to Top