
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി. രാജ്യാന്തര യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മര്‍ഗനിര്‍ദേത്തില്‍ പറയുന്നു.
യാത്രയ്ക്ക് 14 ദിവസം മുമ്പത്തെ വിവരങ്ങള്‍ നല്‍കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കര്‍ശന നിബന്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് എത്തിയാല്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനഫലം നെഗറ്റീവായാലും ഏഴു ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. 12 രാജ്യങ്ങളെയാണ് ഹൈ റിസിക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലാദേശ്, ഇസ്രയേല്‍, സിംഗപ്പൂര്‍, മൗറീഷ്യസ്, ബോട്‌സ്വാന, ന്യൂസീലന്‍ഡ്, ചൈന, സിംബാബ്വെ, ഹോങ്കോങ് എന്നീ രാജ്യങ്ങളാമ് ഹൈ റി്ക് പട്ടികയിലുള്ളത്.




