പുതുപൊന്നാനിയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

അപകടത്തില്‍പ്പെട്ടത് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്

പൊന്നാനി: പുതുപൊന്നാനിയില്‍ ടൂറിസിറ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ബസ്സിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ 10പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കുപറ്റിയ ലില്ലി(56), പ്രസന്ന(52), അതുല്യ(21), നിക്‌സണ്‍(13), ബാസില്‍(14), നിഷ(37), ലില്ലി(57), സാലി(51), അല്‍ഫോന്‍സ(12), ആലീസ് എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുതുപൊന്നാനി സെന്ററിലാണ് 45ലധികം യാത്രക്കാരുമായി വരികയായിരുന്ന ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

സ്ഥിരം അപകടമേഖലയായ പുതുപൊന്നാനി സെന്ററിലാണ് വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഗാലക്‌സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

Share news
error: Content is protected !!
Scroll to Top