ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം. വെള്ളിയാച്ച ഉച്ചയോടെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ആകസ്മികം എന്ന പുസ്തകത്തിന് 2020ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
എഴുപത്തിയാറു വര്‍ഷത്തിലേറെയായി ഡല്‍ഹിയിലാണ് താമസം.കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പെടെ നിരവധി കൃതികളുടെ കര്‍ത്താവാണ് അദേഹം. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ ഭാഗമായാണ് അദേഹം ഡല്‍ഹിയില്‍ എത്തുന്നത്.
വൈക്കം ഓംചേരിയില്‍ 1924 ലാണ് അദേഹം ജനിച്ചത്.




