മലയാളി യുവതിയെ ഒമാനില്‍ കുത്തിക്കൊലപ്പെടുത്തി:പ്രതി പിടിയില്‍

മസ്‌കറ്റ്: മലയാളി യുവതി ഒമാനില്‍ താമസ സ്ഥലത്ത് കുത്തേറ്റു മരിച്ചു. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശി സിന്ധു(42)വാണ് മരിച്ചത്. സംഭവത്തില്‍ യമന്‍ വംശജനായ യുവാവിനെ ഒമാന്‍ റോയല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവരെ സലാലയിലെ താമസ സ്ഥലത്ത് മരിച്ചനില്‍ കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെയാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സലാല ഹില്‍ട്ടണ്‍ ഹോട്ടലില്‍ നാലു വര്‍ഷമായി ക്ലീനിംഗ് ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. താമസ സ്ഥലത്ത് കത്തിയുമായെത്തിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം ആഭരണം കവര്‍ന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു.

മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ ആദമില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top