ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു; മാറ്റം സെപ്റ്റംബര്‍ ഒന്ന് മുതല്‍

മസ്‌കത്ത്: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം. ഒമാനിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക്‌
ആശ്വാസമാണ് പുതിയ തീരുമാനം.

ഏപ്രില്‍ അവസാനവാരമാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. പത്തുദിവസത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായതിനെ തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു.

വിലക്ക് അവസാനിക്കുകയാണെന്നും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഒമാന്‍ ഭരണകൂടം അറിയിച്ചു. ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന അനുമതി.

യു.എയഇക്ക പുറമേ ഒമാന്‍ കൂടി ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് അവസാനിപ്പിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ പ്രതിസന്ധി ഘട്ടംഘട്ടമായി പരിഹരിക്കപ്പെടുകയാണ്.

ഒന്നര വര്‍ഷത്തെ നേരിട്ടുള്ള പ്രവേശനവിലക്ക് അവസാനിപ്പിച്ചു കൊണ്ട് കുവൈത്തും കഴിഞ്ഞദിവസം പ്രഖ്യാപം നടത്തിയിട്ടുണ്ട്. ഇനി സൗദിയിലേക്ക് കൂടി നേരിട്ട് പ്രവേശിക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം പൂര്‍ണ അര്‍ഥത്തില്‍ എളുപ്പമാകും.

Share news
error: Content is protected !!
Scroll to Top