പരപ്പനങ്ങാടി: കെ റയില്‍ പദ്ധതിയില്‍ ഭൂമിയും വീടും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ക്ക് ദേശീയപാത സ്ഥലമെടുപ്പ് തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് പണം ലഭ്യമാക്കണം. ദേശീയപാതക്ക് കേന്ദ്രമാണ് ഫണ്ട് അുവദിച്ചതെന്നതിനാല്‍ കേരളത്തിന്റെ പദ്ധതിയില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. അത് പരിഹരിക്കണം. പരപ്പനങ്ങാടി റയില്‍വേക്ക് ചേര്‍ന്നുള്ള സ്ഥലം തന്നെ ഏറ്റെടുക്കണം. അല്ലാതെ അത് വിട്ടു 25 മീറ്റര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ അത് ചെറുത്ത് തോല്‍പ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. അത്തരം സാഹചര്യമുണ്ടായാല്‍ റയില്‍വേയുടെയും കെ റയിലിന്റെയും ഇടയില്‍പെടുന്നവരുടെ പ്രയാസം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.




