പശ്ചിമ ബംഗാളിലെ കോവിഡ്‌ വ്യാപനം നിയന്ത്രണ വിധേയം; ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണം: മമത ബാനർജി

സംസ്ഥാനത്തെ കോവിഡ്‌ സാഹചര്യം പൂര്‍ണമായും നിയന്ത്രണത്തിലാണെന്നും അതിനാല്‍ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി.

ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കരുതെന്നും എത്രയും വേഗം തെരെഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കണമെന്നും മമത തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോവിഡ്‌
വ്യാപനത്തിന്റെ പേരില്‍ അത് തടയരുതെന്നും മമത ആവശ്യപ്പെട്ടു.

നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ തകര്‍ത്ത് മികച്ച ഭൂരിപക്ഷത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതെങ്കിലും നന്ദിഗ്രാമില്‍ ബി.ജെ.പി.യുടെ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് അവര്‍ക്ക് ഉപതെരെഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നത്.

 

Share news
error: Content is protected !!
Scroll to Top