Section

malabari-logo-mobile

എം.ബി. രാജേഷിനെതിരെ ഡല്‍ഹി പോലീസിന്‌ പരാതി നല്‍കി യുവമോര്‍ച്ച

HIGHLIGHTS : Vaariyakunnan was likened to Bhagat Singh; MB Yuva Morcha files complaint against Rajesh with Delhi Police

തിരുവനന്തപുരം; സ്വാതന്ത്ര്യസമര സേനാനിയും മലബാര്‍ കലാപത്തിന്റെ നേതാക്കളിലൊരാുമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യമാണെന്ന് പറഞ്ഞതിന് സ്പീകര്‍ എംബി രാജേഷിനെതിരെ പരാതി. യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണിയാണ് ദില്ലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഭഗത് സിങിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ലൈബ്രറി കൗണ്‍സില്‍ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ സംസ്ഥാന തലപരിപാടിയിലാണ് എംബി രാജേഷ് ഇക്കാര്യം പറഞ്ഞത്.

‘മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഭഗത് സിങിന് തുല്യമാണ് കുഞ്ഞഹമ്മദ് ഹാജി’ എന്നായിരുന്നു രാജേഷ് പറഞ്ഞത്. കൂടാതെ കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമെനായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നുവെന്നും രാജേഷ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് നിരവധി വിവാദ പ്രസ്താവനകളാണ് ബിജെപി സംസ്ഥാന തലത്തില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

എംബി രാജേഷിന്റെ പ്രസംഗത്തിനെതിരെ ബി ഗോപാലകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എംബി രാജേഷ് സ്പീക്കര്‍ പദവിയുടെ മാനം കളയുകയാണെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സ്പീക്കര്‍ മാപ്പുപറയണമെന്നും, താലിബാന്റെ സ്പീക്കറല്ല കേരളത്തിന്റെ സ്പീക്കറാണന്ന് ഓര്‍മ്മ വേണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

വാരിയം കുന്നത്ത കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നുവെന്നായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!