ഒമാനില്‍ ഫിലിപ്പീനോ യുവതിയുടെ കൊലപാതകം ; ഒരാള്‍ അറസ്റ്റില്‍

untitled-1-copyമസ്‌കത്ത്: ഫിലിപ്പീനോ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജനാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഖുറമിലെ ഹോട്ടല്‍ ജീവനക്കാരിയായ പിങ്കി(31) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച കാണാതായ ഇവരുടെ മൃതദേഹം വെള്ളിയാഴ്ച സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌കിന് പിന്‍വശത്തെ വാദിയിലാണ് കണ്ടെത്തിയത്.

ഒരു കുട്ടിയുടെ മാതാവായ പിങ്കി സൂപ്പര്‍വൈസറായിട്ടാണ് ജോലി ചെയ്തുവന്നിരുന്നത്.
വ്യാഴാഴ്ച ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്‍െറ ഭാഗമായി പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.

കുറ്റാന്വേഷണ വിഭാഗവും ബോഷര്‍ ആര്‍.ഒ.പിയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top