Section

malabari-logo-mobile

മസ്‌കത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലുപ്പെടുത്തിയെന്ന വാര്‍ത്ത മലയാളികള്‍ക്കിടയില്‍ പിരഭ്രാന്തി പരത്തി

HIGHLIGHTS : മസ്‌കത്ത്: ഇന്ത്യക്കാരിയായ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വ്യാജ സന്ദേശം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്...

മസ്‌കത്ത്: ഇന്ത്യക്കാരിയായ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വ്യാജ സന്ദേശം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കിടിയില്‍ പരിഭ്രാന്തി പരത്തി. അല്‍ഖുവൈറിലെ താമസ സ്ഥലത്തിനടുത്ത് റോഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പിക്കപ്പിലെത്തിയ സ്വദേശി വസ്ത്രം ധരിച്ചയാള്‍ അമ്മയുടെ മുന്നില്‍ വെച്ച് തട്ടിക്കൊണ്ടുപോയെന്നാണ് സന്ദേശം പരന്നത്. തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഫോട്ടോ എടുത്ത് അമ്മ പോലീസില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ ദാര്‍സൈത്ത് ലുലുവിന് മുന്നില്‍ കണ്ടെത്തിയെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ശനിയാഴ്ച മുതലാണ് ഈ വ്യാജ സന്ദേശം വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പരന്നത്.

ഇതോടെ മാധ്യമസ്ഥാപനങ്ങളിലേക്കും ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലേക്കും നിരവധി കോളുകളാണ് വന്നത്. അതെസമയം സംഭവത്തെ ശരിവെക്കുന്ന തരത്തില്‍ ഒരാളുടെ ഇംഗ്ലീഷിലുള്ള വോയിസ് ക്ലിപ്പും പ്രചരിക്കാന്‍ തുടങ്ങി. ഇതോടെ ശങ്കിച്ചു നിന്നവരും വാര്‍ത്ത ശരിയാണെന്ന ഉറപ്പിക്കുകയായിരുന്നു.

sameeksha-malabarinews

എന്നാല്‍ സ്‌കൂളില്‍ അന്വേഷിച്ചെത്തിയവരോട് ഇത്തരത്തില്‍ ഒരു സംഭവം അവിടെ നടന്നിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ച് പറയുകയും വ്യാജ പ്രചരണമാകാനാണ് സാധ്യതയെന്നും പറയുകയുമായിരുന്നു.

അതെസമയം ആശങ്കകല്‍ പരത്തുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ റോയല്‍ ഒമാന്‍ പോലീസ് പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഒമാന്‍ ഐ.ടി നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!