പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് ജ്യേഷ്ഠനും പിതൃസഹോദരനും അനുജന്റെ കൂട്ടുകാരുടെ മര്‍ദനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് മര്‍ദനം. പത്തനംതിട്ട ഏനാത്ത് സഹോദരനെയും അടുത്ത ബന്ധുവിനെയും പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കൂട്ടുകാരാണ് മര്‍ദിച്ചത്. മാര്‍ച്ച് 2 നായിരുന്നു സംഭവം.

പിതൃ സഹോദരന്റെ തലയ്ക്ക് ഷോക്ക് അബ്‌സോര്‍ബര്‍ കൊണ്ടാണ് അടിയേറ്റത്. പത്തനംതിട്ട മണ്ണടി സ്വദേശിയായ സുനീഷിനാണ് തലയ്ക്ക് അടിയേറ്റത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥിയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top