HIGHLIGHTS : US's main goal is trade war; Justin Trudeau
ഒട്ടാവ: അമിത ഇറക്കുമതി തീരുവ ചുമത്തുന്നതിലൂടെ യുഎസ് ലക്ഷ്യം വയ്ക്കുന്നത് വ്യാപാരയുദ്ധമാണെന്നും ഇത് ഉന്നം വയ്ക്കുന്നത് കാനഡയുടെ സമ്പദ്വ്യവസ്ഥയെ ആണെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യുഎസിന്റെ നടപടികള്‍ക്കെതിരെ കനത്ത തിരിച്ചടിയാണ് കാനഡയിലെ പ്രവിശ്യകളില്‍ നിന്ന് ഉണ്ടാകുന്നത്. അമേരിക്കന്‍ മദ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഒന്റാരിയോ. അമേരിക്കന്‍ മദ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്‌ലെറ്റ് ശൃംഘലയായ LCBO വെബ്‌സൈറ്റ് താല്‍കാലികമായി പൂട്ടി. അമേരിക്കന്‍ മദ്യം ഔട്ട്‌ലെറ്റുകളില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായുള്ള കരാറും ഒന്റാരിയോ നിര്‍ത്തലാക്കും.
അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ കരാറുകള്‍ നിര്‍ത്തലാക്കാന്‍ നോവ സ്‌കോഷ്യ പ്രവിശ്യ. കൂടാതെ 1256 അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്കും കാനഡ അധിക നികുതി ചുമത്തി.
അമേരിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ ഇത് നിലവില്‍ വരും. ചിക്കന്‍, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുള്‍പ്പെടെള്ള അമേരിക്കയില്‍ നിന്നെത്തുന്ന പ്രധാന ഇറക്കുമതികള്‍ക്ക് താരിഫ് ബാധകമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു