ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ച് അപകടം

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉള്‍ക്കടലിലാണ് അപകടം നടന്നിരിക്കുന്നതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു.

അപകടം സംഭവിച്ച ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.

Share news
error: Content is protected !!
Scroll to Top