Section

malabari-logo-mobile

ഞെട്ടാമണി അഥവാ Ohhsome Golden berry

HIGHLIGHTS : Ohhsome Golden berry

നമ്മുടെ നാട്ടില്‍ പണ്ടും ഇപ്പോഴും ഏറെ കണ്ടുവരുന്ന ഒരു ചെടിയുടെ പഴമാണ് ഞെട്ടാമണി,ഞൊട്ടയ്ക്ക എന്ന ohhsome Golden berry. എന്നാല്‍ ഈ ചെടിയുടെ പഴത്തിന് ഗുണങ്ങള്‍ ഒരുപാടാണെന്ന് നമ്മളെല്ലാവരും തിരിച്ചറിയുന്നത് ഏറെ വൈകിയായിരിക്കും.

ohhsome Golden berry അഥവാ ഞെട്ടാമണി എന്ന പഴം ശരീരവളര്‍ച്ചയ്ക്കും,ബുദ്ധിവി കാസത്തിനും,മൂത്രതടസ്സം, വൃക്കരോഗം, കുഞ്ഞുങ്ങളിലെ ത്വക്ക് രോഗം എന്നിവയ്‌ക്കെല്ലാം ഉത്തമമാണ്. ആയുര്‍വേദത്തില്‍ ഇത് ഏറെ ഉപകാരപ്രദമായ ഒരു ഔഷധപ്പഴമാണ്. മഴക്കാലത്താണ് ഈ ചെടി ഏറെ കണ്ടുവരുന്നതും പഴം കായ്ക്കുന്നതും. ഈ പഴത്തിന് ഗുണങ്ങള്‍ ഏറെയായതിനാല്‍ തന്നെ കായിക താരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായി ഉപയോഗിക്കുന്നു.

sameeksha-malabarinews

ഔഷധപ്പഴമായ ഞെട്ടാമണി കര്‍ക്കിടകക്കഞ്ഞിയിലും ഉപയോഗിക്കുന്നു. ഇതിന്റെ പച്ച ഞെട്ടാമണിക്ക് ചവര്‍പ്പും പഴുത്തതിന് പുളിനിറഞ്ഞ മധുരവുമായിരിക്കും. ഇന്ന് ആമസോണ്‍പോലുള്ളവയില്‍ ഞൊട്ടയ്ക്ക അഥവാ ഞെട്ടാമണിയുടെ വില 200ന് മുകളിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!