ചാലിയത്ത് കടല്‍ഭിത്തിക്കിടയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം

കോഴിക്കോട്: ചാലിയം കടുക്കബസാറില്‍ അഞ്ചുടി ഭാഗത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് കടല്‍ക്കരയിലെ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇന്ന് രാവിലെ ഏഴ്മണിയോടെ മത്സ്യബന്ധനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കടല്‍ഭിത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ ശ്രമം ഇപ്പോഴും തുടരുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top