Section

malabari-logo-mobile

വിവരം നൽകുമ്പോൾ പേര് അറിയിക്കാത്ത ഓഫീസർമാർ ശിക്ഷാർഹർ: വിവരാവകാശ കമ്മീഷണർ, കമ്മീഷൻ തെളിവെടുപ്പിൽ 16 പരാതികൾ പരിഗണിച്ചു

HIGHLIGHTS : Officials who did not disclose their names while providing them are liable to punishment: Information Commissioner, the commission considered 16 co...

വിവരം നൽകുമ്പോൾ പേര് അറിയിക്കാത്ത ഓഫീസർമാർ ശിക്ഷാർഹരെന്ന് വിവരാവകാശ കമ്മീഷണർ അബ്ദുൽ ഹക്കീം. ചൊവ്വാഴ്ച കോഴിക്കോട് ആസൂത്രണ ഭവൻ  കോൺഫറൻസ് ഹാളിൽ കമ്മീഷൻ നടത്തിയതെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ അപേക്ഷകരെ ഒന്നാം അപ്പീൽ അധികാരി ഹിയറിംഗിന് വിളിക്കുന്നതിന് ചട്ടംഅനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  വിവരാവകാശ ഓഫീസർ തനിക്ക് ലഭിച്ച അപേക്ഷകളിൽഅവശ്യപ്പെടുന്ന വിവരങ്ങൾ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കിൽ അവിടേക്ക്  അയച്ചുകൊടുക്കണം. ഇത്തരംഅപേക്ഷകൾക്ക് അപേക്ഷാ ഫീസ് ഇല്ലാതെ  വിവരങ്ങൾ ലഭ്യമാക്കണം. ഇപ്രകാരം അപേക്ഷ രണ്ടാമത്തെഓഫീസിലേക്ക് അയച്ചു നൽകാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസർമാരെ ചട്ടപ്രകാരം ശിക്ഷിക്കാൻകമ്മീഷൻ തീരുമാനിച്ചതായും കമ്മീഷണർ പറഞ്ഞു.

sameeksha-malabarinews

വിവരങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടായി എന്നുള്ള നാല് കേസുകളിൽ കമ്മീഷൻ തൽക്ഷണം വിവരങ്ങൾലഭ്യമാക്കി. അപേക്ഷകന് ഒരു മാസം കഴിഞ്ഞ് വിവരം നൽകിയ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരെസെക്ഷൻ 20(1) പ്രകാരം ശിക്ഷാ നടപടി എടുക്കാൻ തീരുമാനിച്ചു.

വണ്ടിപ്പേട്ട ഹൗസിങ് ബോർഡ് കോളനിയിൽ അനധികൃതമായി ഒഴിപ്പിച്ച ഭവനം മറ്റൊരാൾക്ക് അനുവദിച്ച് നൽകിഎന്ന പരാതിയിന്മേൽ ഉന്നതതല അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടു. പുതുപ്പാടി ഇലക്ട്രിക്കൽസെക്ഷനിലെ കരാർ ജീവനക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക്  ഒരാഴ്ചക്കകം മറുപടിലഭ്യമാക്കാമെന്ന് ബന്ധപ്പെട്ട ഓഫീസർമാർ രേഖാമൂലം എഴുതി നൽകി. കുത്താട്ടുകുളം നഗരസഭയിലെവിവരാവകാശ അപേക്ഷക്ക് മറുപടി നൽകാതിരുന്ന ഇപ്പോഴത്തെ എൽ.എസ്.ജി.ഡി കോഴിക്കോട് നോർത്ത്സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥൻ ഹർജിക്കാരന് വിവരം നൽകാൻ താൽപര്യം എടുത്തില്ല എന്ന് കമ്മീഷൻവിലയിരുത്തി. ഇയാൾക്കെതിരെ ശിക്ഷാ നടപടി എടുക്കാൻ തീരുമാനിച്ചു.

വിവരം ലഭ്യമല്ല എന്ന മറുപടി കുറിച്ച കത്തിൽ സ്വന്തം പേരും മറ്റ് വിവരങ്ങളും മറച്ച് വെച്ചതിന് ഉദ്യോഗസ്ഥന്ഇമ്പോസിഷനും കൊടുത്തു.   

കോഴിക്കോട് മുൻസിഫ് ഓഫീസിൽ ലഭിച്ച വിവരാവകാശ അപേക്ഷക്ക് 14 ദിവസത്തിനകം മറുപടി നൽകാനുംകമ്മീഷൻ നിർദ്ദേശിച്ചു. ബേപ്പൂർ പോർട്ട് ഓഫീസിൽ ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ ബന്ധപ്പെട്ടഉദ്യോഗസ്ഥന്റെ പേരും മറ്റ് വിവരങ്ങളും ചേർക്കാത്തതിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥക്കും കമ്മീഷൻഇമ്പോസിഷൻ നൽകി. വടകര പോലീസ് സ്റ്റേഷനിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട എഫ്..ആർകോപ്പി  നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. വടകര ആർ.ഡി. ഓഫീസിലെ വിവരാവകാശ നിയമം പ്രകാരംലഭിച്ച അപേക്ഷയിൽ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഫയൽ ആർ.ഡി.ഒക്ക് മടക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!