തിരൂരങ്ങാടി ജോയിന്റ് ആർടിഒ ആയി കോഴിക്കോട് പന്നിയങ്കര സ്വദേശി സി പി സക്കരിയ ചുമതലയേറ്റു

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയിന്റ് ആർടിഒ ആയി കോഴിക്കോട് പന്നിയങ്കര സ്വദേശി സി പി സക്കരിയ ചുമതലയേറ്റു. കോഴിക്കോട് നിന്ന് പ്രമോഷനായി വന്ന സി പി സക്കരിയ പാലക്കാട്, തിരൂർ, തിരൂരങ്ങാടി , വടകര, കണ്ണൂർ, മലപ്പുറം ഓഫീസുകളിൽ വിവിധ തസ്തികയിൽ ദീർഘകാലം ജോലി ചെയ്ത വ്യക്തിയാണ്.

2013 മുതൽ 2018 വരെ തിരൂരങ്ങാടിയിലും ജോലി ചെയ്തു. അപകടരഹിതമായ തിരൂരങ്ങാടി ലക്ഷ്യം വെച്ച് കൂടുതൽ മേഖലയിലേക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം എത്തിക്കുമെന്നും, നിരത്തിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ചുമതലയേറ്റ ശേഷം  സി പി സക്കരിയ പറഞ്ഞു. മലപ്പുറം ജില്ലയിൽ ഏറ്റവും തിരക്കുള്ള ഓഫീസായ തിരൂരങ്ങാടി ജോയിൻറ് ആർടിഒ ഓഫീസിൽ ദീർഘകാലമായി  ജോയിന്റ് ആർടി പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് കാരണം പൊതുജനങ്ങളും ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഏറെ പ്രയാസമനുഭവിച്ചിരുന്നു. പൊതുജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് പൊതുപ്രവർത്തകനായ തലപ്പത്തൂർ മുജീബ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും  പരാതി നൽകിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top