Section

malabari-logo-mobile

കേരള യൂണിവേഴ്‌സിറ്റി കലോത്സവം നിര്‍ത്തിവച്ചതായി ഔദ്യോഗിക അറിയിപ്പ്; പ്രതിഷേധം

HIGHLIGHTS : Official notification that the Kerala University Art Festival has been suspended

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കലോത്സവം നിര്‍ത്തിവച്ചതായി ഔദ്യോഗിക അറിയിപ്പ് നല്‍കി. സമാപന സമ്മേളന തീയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ വേദിയില്‍ പ്രതിഷേധ നൃത്തം അവതരിപ്പിച്ചു. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലെയും ആലപ്പുഴ എസ് ഡി കോളജിലെയും വിദ്യാര്‍ഥികളാണ് പ്രതിഷേധ സൂചകമായി വേദിയില്‍ നൃത്തം അവതരിപ്പിച്ചത്. ഇതിന് മുമ്പായി വേദിയിലെ വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു.

കേരള യൂണിവേഴ്സിറ്റി കലോത്സവം നിര്‍ത്തിവെക്കാന്‍ നേരത്തെ വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ല. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയര്‍ന്നതോടെയായിരുന്നു തീരുമാനം. പരാതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും. ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധി കര്‍ത്താക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ തങ്ങളെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് കെഎസ്യുക്കാര്‍ ഇന്നലെ വേദിയില്‍ പ്രതിഷേധിച്ചിരുന്നു. ഒപ്പന മത്സരത്തില്‍ വിധി നിര്‍ണ്ണയിച്ചത് ശരിയല്ലെന്ന് ആരോപിച്ച് ഇന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും ഉണ്ടായിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!