HIGHLIGHTS : Offices should be willing to voluntarily disclose information: RTI Commissioner
കോഴിക്കോട്:വിവരാവകാശ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കാന്‍ ഓഫീസുകള്‍ സന്നദ്ധമാവണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസുകള്‍ കൃത്യമായി വെബ്‌സൈറ്റുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടൊപ്പം സ്വമേധയ നല്‍കേണ്ട വിവരങ്ങളും ലഭ്യമാക്കണം. ജനങ്ങള്‍ക്ക് വെബ്‌സൈറ്റുകള്‍ വഴി വിവരങ്ങള്‍ നേരിട്ട് ലഭ്യമാകുന്നതിലൂടെ വിവരാവകാശ അപേക്ഷകള്‍ കുറയുമെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഓഫീസുകളില്‍ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വരും ദിവസങ്ങളില്‍ വിവരാവകാശ കമ്മിഷന്റെ പരിശോധന പ്രതീക്ഷിക്കാമെന്നും കമ്മിഷണര്‍ പറഞ്ഞു.
സ്‌കൂള്‍ പിടിഎ വിവരാകാശ നിയമത്തില്‍ ഉള്‍പ്പെടില്ല എന്നത് തെറ്റിദ്ധാരണജനകമാണെന്ന് വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു. മുക്കം വി എം എച്ച് എം എച്ച് എസ് ആനയാംകുന്ന് സ്‌കൂളിലെ പിടിഎ യുടെ സാമ്പത്തിക കണക്കുമായി ബന്ധപ്പെട്ട് വിവരാവകാശം ലഭ്യമാകാത്തതിനാല്‍ ഫൈസല്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലായിരുന്നു കമ്മിഷന്റെ നിരീക്ഷണം. പിടിഎ വിവരാകാശ നിയമത്തില്‍ ഉള്‍പ്പെടില്ല എന്ന ധാരണയിലായിരുന്നു സ്‌കൂള്‍ അധികൃതര്‍ വിവരാവകാശം നിഷേധിച്ചത്.
പിടിഎ സെക്രട്ടറി സ്‌കൂള്‍ അധികാരി ആയതിനാലും ജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിനാലും കണക്കുകളും വിവരങ്ങളും സുതാര്യമായിരിക്കണം. ആവശ്യപ്പെടുന്ന വിവരങ്ങള്‍ പിടിഎ നല്‍കണം. പിടിഎ വിവരാവകാശ നിയമത്തില്‍ ഉള്‍പ്പെടുന്നതാണെന്നും കമ്മിഷണര്‍ പറഞ്ഞു.
ഫറോക്ക് നഗരസഭയുമായി ബന്ധപ്പെട്ട പരാതികളും കമ്മിഷന്‍ പരിഗണിച്ചു. വിവരാവകാശ അപേക്ഷകളില്‍ ഗൗരവകരമായി ഇടപെടലുകള്‍ നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. മുന്‍ വിവരാവകാശ ഓഫീസറും സെക്രട്ടറി ഇന്‍ ചാര്‍ജ്ജുമായ ഉദ്യോഗസ്ഥന്‍ നിരവധി വിവരാവകാശ അപേക്ഷകളില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്നതായി കമ്മിഷന്‍ നിരീക്ഷിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെയും കോഴിക്കോട് കോര്‍പറേഷന്‍ എബിനീയറിങ് വിംഗ് വിവരാവകാശ ഓഫീസര്‍ക്കെതിരെയുംഒന്നാം അപ്പീലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാത്ത അപ്പീല്‍ അധികാരികള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു സിറ്റിങ്ങില്‍ ഹാജരാവാത്ത ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കുമെന്നും വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു. വ്യാഴാഴ്ച നടന്ന സിറ്റിങ്ങില്‍ 15 അപ്പീല്‍ ഹര്‍ജികള്‍തീര്‍പ്പാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു