Section

malabari-logo-mobile

ഓടക്കുഴൽ പുരസ്കാരം സാറാ ജോസഫിന്

HIGHLIGHTS : Odakkuzhal Award to Sarah Joseph

കൊച്ചി: ഈ വര്‍ഷത്തെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് സാറാ ജോസഫ് അര്‍ഹയായി. ബുധിനി എന്ന നോവലിനാണ് പുരസ്‌കാരം. വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് ബുധിനി.

മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് പുരസ്‌കാരം നല്‍കുന്നത്. മഹാകവി സ്ഥാപിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. ജി ശങ്കരക്കുറുപ്പിന്റെ 44ാ മത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോ. എം. ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും. 1968 മുതല്‍ നല്‍കിവരുന്ന ഈ അവാര്‍ഡ് രണ്ട് വര്‍ഷം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

sameeksha-malabarinews

ജി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് സാറാ ജോസഫ് പ്രതികരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!