ചേലേമ്പ്ര: ചേലാമ്പ്രയെ അതിശയിപ്പിച്ച് 13 കുട്ടികള്‍ ചാലിയാര്‍ നീന്തിക്കടന്നു. എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള ചേലമ്പ്ര സിംഫിള്‍ അക്കാദമിയിലെ കുട്ടികളാണ് ചാലിയാര്‍ നീന്തിക്കടന്നത്.
ആറു മിനിറ്റ് കൊണ്ട് പെരുമണ്ണ ഭാഗത്തുനിന്ന് നീന്തി വാഴയൂര്‍ മൂളപ്പുറം കടവില്‍ എത്തി.
കാലിക്കറ്റ് സര്‍വകലാശാല നീന്തല്‍ കോച്ചും ഗോള്‍ഡ് മെഡല്‍ ജേതാവുമായ സൂര്യ സുരേന്ദ്രന്‍ നീന്തല്‍യജ്ഞം ഫ്‌ലാഗ് ഓഫ് ചെയ്തു. ഹൃതു കൃഷ്ണന്‍, യദുകൃഷ്ണ, നബ്ബന്‍, മുഹമ്മദ് ഹിഷാം, നിരഞ്ജന്‍, അശ്വതി, ദേവിക, അനുഷ്‌ക, സ്വാതി കൃഷ്ണ, അജ്‌സല്‍, അഫ്‌സിന്‍, കൃഷ്ണേന്ദു, ആനന്ദ് എന്നീ കുട്ടികളാണ് ചാലിയാര്‍ നീന്തിക്കടന്നത്.
ഹഫ്‌സത്ത് ബീവി, വി. സുരേഷ്, സി.പി. ജ്യോതിബസു, ഷബീറലി, കെ.ആര്‍. ശ്രീഹരി, പുരുഷോത്തമന്‍, ബാലകൃഷ്ണന്‍, നവാസ് നീലാട്ട് എന്നിവര്‍ പ്രസംഗിച്ചു.



