Section

malabari-logo-mobile

താനൂര്‍ തെയ്യാല റോഡ് അടച്ചു; റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം പുരോഗമിക്കുന്നു

HIGHLIGHTS : താനൂര്‍ : താനൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താനൂര്‍ തെയ്യാല റോഡ് അടച്ചു. ജനുവരി 3 ാംതിയ്യതി മുതലാണ് റോഡ് ...

താനൂര്‍ : താനൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താനൂര്‍ തെയ്യാല റോഡ് അടച്ചു. ജനുവരി 3 ാംതിയ്യതി മുതലാണ് റോഡ് അടച്ചിരിക്കുന്നത്. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവിലെ റോഡ് പോകുന്ന സ്ഥലത്ത് തൂണുകള്‍ വാര്‍ക്കുന്നതിനായാണ് റോഡ് അടച്ചത്.

ഇതോടെ തെയ്യാലയിലേക്ക് പോകുന്നതിനായി ഇനി മുതല്‍ തിരൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുത്തന്‍തെരു- ഒഴൂര്‍-പാണ്ടിമുറ്റം വഴിയും പരപ്പനങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഓലപ്പീടകിയില്‍ നിന്ന് തിരിഞ്ഞ് തെയ്യാലുങ്ങല്‍ വഴിയും തെയ്യാലേക്ക് പോകാവുന്നതാണ്.

sameeksha-malabarinews

തടസ്സരഹിതമായ റോഡ് ശ്യംഖല – ലെവല്‍ ക്രോസ് മുക്ത കേരളം എന്ന ലക്ഷ്യവുമായി വിവിധ ജില്ലകളിലായി പത്ത് മേല്‍പ്പാലങ്ങളാണ് കേരള സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. മലപ്പുറം ജില്ലയില്‍ തെയ്യാലക്ക് പുറമെ പരപ്പനങ്ങാടി ചെട്ടിപ്പടിയിലും മേല്‍പ്പാലം നിര്‍മ്മിക്കുന്നുണ്ട്. കിഫ്ബിയിലുള്‍പ്പെടുത്തി 34 കോടി രൂപയാണ് മേല്‍പ്പാലത്തിനുപയോഗിച്ചത്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!