Section

malabari-logo-mobile

അശ്ലീല പദപ്രയോഗം;യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്തു

HIGHLIGHTS : Obscene language; YouTuber thoppi sued against

വളാഞ്ചേരി: കട ഉദ്ഘാടനത്തിനെത്തി വിവാദത്തിലായ യൂട്യൂബര്‍ ‘തൊപ്പി’യെന്ന മുഹമ്മദ് നിഹാലിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിലെ അശ്ലീലപദപ്രയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കടയുടെമക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ വളാഞ്ചേരി കോഴിക്കോട് റോഡിലെ ജെന്‍സ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് യുവ യൂട്യൂബര്‍ തൊപ്പി എത്തിയത്. തൊപ്പി വന്നതോടെ ആള്‍ക്കൂട്ടത്തെ കൊണ്ട് ഗതാഗതക്കുരുക്കുണ്ടായെന്നും സ്ഥലത്ത് കൂടി നിന്ന ആളുകള്‍ കേള്‍ക്കെ അശ്ലീലമായ രീതിയില്‍ യൂട്യൂബര്‍ തെറിപ്പാട്ട് പാടുകയും ചെയ്തു എന്നുമാണ് പരാതി.

sameeksha-malabarinews

വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീനും എ.ഐ.വൈ.എഫ് നേതാവ് മുര്‍ശിദുല്‍ ഹഖുമാണ് പരാതി നല്‍കിയത്. ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതിയുള്ളത്.

വളാഞ്ചേരിയിലെ കട ഉദ്ഘാടത്തില്‍ തൊപ്പിയെ കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയിലെ ആള്‍ക്കൂട്ടവും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. അതേസമയം കടയുടമെക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമൂഹവും നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്.

തൊപ്പിയുടെ യൂട്യൂബ് ചാനലിന്റെ ആരാധകര്‍ ഏറെയും കുട്ടികളാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!