Section

malabari-logo-mobile

നടന്‍ ജോയ് മാത്യുവിന്റെ മാതാവ് എസ്‌തേര്‍ മാത്യു(91) നിര്യാതയായി

HIGHLIGHTS : നടനും ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്‌തേര്‍ മാത്യു(91) മലാപ്പറമ്പ് ഫ്‌ലോറിക്കല്‍ ഹില്‍സിലെ മകന്‍ കുരിയന്‍സ് മാത്യുവ...

നടനും ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്‌തേര്‍ മാത്യു(91) മലാപ്പറമ്പ് ഫ്‌ലോറിക്കല്‍ ഹില്‍സിലെ മകന്‍ കുരിയന്‍സ് മാത്യുവിന്റെ പുലിക്കോട്ടില്‍ വീട്ടില്‍ വെച്ചായിരുന്നു മരണം. സിവില്‍സ്റ്റേഷനടുത്തുള്ള മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അധ്യാപികയായിരുന്നു. കോഴിക്കോട്ട് ഇന്ത്യാ ടയേഴ്‌സ് ഉടമ പരേതനായ പുലിക്കോട്ടില്‍ മാത്യുവിന്റെ ഭാര്യയും ചാലിശേരി പുത്തൂര്‍ മാരാമത്ത് കുടുംബാംഗവുമാണ്.

മറ്റ് മക്കള്‍: ഏമി മാത്യു (റിട്ട. പ്രൊഫസര്‍, മടപ്പള്ളി കോളജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍.ഐ.ടി ,കോഴിക്കോട്), ജോണ്‍സ് മാത്യു (ശില്‍പി, ചിത്രകാരന്‍)
കുര്യന്‍സ് മാത്യു (വൈകോണ്‍ എക്‌സ്‌പോട്‌സ് ).
ജാമാതാക്കള്‍: പ്രൊഫസര്‍ കെ.പാപ്പുട്ടി മാസ്റ്റര്‍ (മുന്‍ പ്രസിഡന്റ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ) , സരിത ജോയ് മാത്യു (പ്രൊഡ്യൂസര്‍ , അബ്ര ഫിലീസ് , ഓമന കുര്യന്‍സ് ( നെക്സ്റ്റ് സ്റ്റേ ഹോസ്പിറ്റാലിറ്റി) .

സംസ്‌കാരം ഞായറാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!