എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍

HIGHLIGHTS : Nursing student arrested with MDMA

മഞ്ചേരി:വില്‍പ്പനയ് ക്കായി എത്തിച്ച 25 ഗ്രാം എം ഡിഎംഎ യുമായി നഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍. മഞ്ചേരി ആനക്കയം കൊട്ടേക്കാട്ടുവീ ട്ടില്‍ അശ്വിന്‍ രാജിനെ (23)യാ ണ് ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസ് പിടികൂടിയ ത്. മഞ്ചേരിയും പരിസര പ്രദേശ ങ്ങളും കേന്ദ്രീകരിച്ച് ലഹരി വില്‍ പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ്. ലഹരിക്കടത്തിന് ഉപയോഗിച്ച ഇരുചക്രവാഹന വും പിടിച്ചെടുത്തു.

വാഹന പരിശോധനക്കിടെ അരീക്കോട് റോഡില്‍ ചെട്ടിയ ങ്ങാടിയില്‍വച്ചാണ് ഇയാളെ പി ടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

പൊലീസ് അസി. സൂപ്രണ്ട് നന്ദകുമാര്‍, ഡിവൈഎസ്പി കെ എം ബിജു, ഐപി മനോജ് പറ യട്ട, എസ്‌ഐ എസ് കെ പ്രി യന്‍, ജൂനിയര്‍ എസ്‌ഐ ഭവിത, എഎസ്‌ഐമാരായ ഗിരീഷ് കു മാര്‍, ഗിരീഷ്, വാസില്‍, ഡാന്‍ സാഫ് ടീം അംഗങ്ങളായ പി സഞ്ജീവ്, ഐ കെ ദിനേഷ്, പി സലീം, രതീഷ്, മുസ്തഫ, സബീ ഷ്, സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി യത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!