കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നലിയില്‍

കൊട്ടാരക്കര: പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ സൂസന്‍ മാത്യു(55)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍ മാത്യു. സിസ്റ്ററിന്റെ മുടി മുറിച്ച നിലയാണ് കണ്ടെത്തിയത്. കിണറിനു സമീപം രക്തം വീണ പാടുകളുമുണ്ട്.

പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

സിസ്റ്ററിന്റെ മരണത്തില്‍ ദൂരഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top