ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

പരപ്പനങ്ങാടി: ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ദോശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരെ തപാല്‍ വകുപ്പിന് കീഴിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പിആര്‍ഡി അക്കൗണ്ടുകള്‍ക്ക് പിഴപ്പലിശ ഡിസംബര്‍ 31 വരെ ഒഴിവാക്കുക, ദേശീയ സമ്പാദ്യ പദ്ധതി സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.

കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് പരപ്പനങ്ങാടി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കൗണ്‍സിലര്‍ അഷറഫ് ഷിഫ ഉദ്ഘാടനം ചെയ്തു.

ശോഭ പ്രഭാകരന്‍, നന്ദിനി, യു.പ്രേമാവതി, ലീല എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top