ചിത്രമതിലിൽ സമ്മാനിച്ച് പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്. എസ്സിലെ എൻ.എസ്.എസ് വോളന്റിയർമാർ

പരപ്പനങ്ങാടി: സർഗ്ഗാത്മകതയുടെ പുതിയ മാതൃക തീർത്ത് പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. അരിയല്ലൂർ ഈസ്റ്റ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന ക്യാമ്പിന്റെ ഭാഗമായി സ്കൂൾ മതിലുകളിൽ വിദ്യാർഥികൾ മനോഹരമായ ചുമർചിത്രങ്ങൾ വരച്ചു നൽകി.

ക്യാമ്പിന്റെ ഓർമ്മയ്ക്കായി സമർപ്പിച്ച ഈ ചിത്രമതിലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ ജബ്ബാർ ഹാജി നിർവ്വഹിച്ചു. വിദ്യാലയ ചുവരുകളെ വർണ്ണാഭമായ ചിത്രങ്ങളിലൂടെ അറിവിന്റെയും വിനോദത്തിന്റെയും ലോകമാക്കി മാറ്റാൻ എൻ.എസ്.എസ് വോളന്റിയർമാർക്ക് സാധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ അധികൃതരും നാട്ടുകാരും ക്യാമ്പ് അംഗങ്ങളുടെ ഈ പ്രവർത്തനത്തിന് വലിയ പിന്തുണ നൽകി.

ചടങ്ങിൽ പഞ്ചായത്തംഗം ബിന്ദു പുഴക്കൽ, എസ്.എൻ.എം. സ്കൂൾ മാനേജർ, അഷ്റഫ് കുഞ്ഞാവാസ്, പ്രിൻസിപ്പാൾ എ. ജാസ്മ‌ിൻ, പി.ടി.എ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട്,വൈസ് പ്രസിഡന്റ് ഇഖ്ബാൽ പാലത്തിങ്ങൽ, അരിയല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ മാനേജർ കെ.സാന്ദ്രാനന്ദൻ, പ്രഥമാധ്യാപകൻ കെ.എൻ. പ്രമോദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.എം. മുഹമ്മദലി, സ്കൂൾ പ്രതിനിധികൾ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top