പരപ്പനങ്ങാടി: മൂന്നിയൂർ ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് ഉള്ളണം എ.യു.പി.എസിൽ തുടക്കമായി. ക്യാമ്പ് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
എ.യു.പി.എസ് മാനേജർ എം.എ.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എ. ഉസ്മാൻ, കോയ ഹാജി, പി.ടി.എ ഭാരവാഹികളായ പി.ശംസുദ്ധീൻ, വി.പി അബ്ദു നാസർ, എം.എൻ അൻവർ സാദത്ത്, ജാഫർ, കെ. നാജിദ, സജ്നാസ്, എ. യു പി എസ് എച്ച്. എം കെ.മുഹമ്മദ് അബ്ദുൽ കരീം, എം.മുഹമ്മദ് റയീസ്, കെ.പി അനസ്, സി.സി മനു തുടങ്ങിയവർ സംസാരിച്ചു. എം.എച്ച്. എസ്.എസ് പ്രിൻസിപ്പൽ ടി. മോഹൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ വി.കെ മുഹമ്മദ് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



