എന്‍എസ്എസ് ക്യാമ്പിന് തുടക്കമായി

തിരുരങ്ങാടി : എസ്എന്‍എം എച്ച് എസ് എസ് പരപ്പനങ്ങാടി യൂണിറ്റിന്റെ എന്‍എസ്എസ് ക്യാമ്പിന് തൃക്കുളം ജിഎച്ചഎസില്‍ തുടക്കമായി. ഡിസംബര്‍ 21 മുതല്‍ 27 വരെയാണ് ക്യാമ്പ്. ഹെഡ്മാസ്റ്റര്‍ മുബാറക് പതാക ഉയര്‍ത്തി. വിളംബര ജാഥ യുടെ ഫ്‌ളാഗ് ഓഫ് മുനിസിപ്പല്‍ കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യ ന്‍ നിര്‍വഹിച്ചു.

വൈകട്ട് നടന്ന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ് തിരുരങ്ങാടി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ ടി റഹീത നിര്‍വഹിച്ചു. ചടങ്ങില്‍ നൗഫല്‍ ഇല്ല്യന്, അഹമ്മദ് റാഫി പി ഒ, അഹമ്മദ് കോയ ഉള്ളാട്ട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റസാക്ക്, സ്‌കൂള്‍ ലീഡര്‍ സിയാദ്, തിരുരങ്ങാടി മുനിസിപ്പല്‍ സ്റ്റാന്റിന് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സിപി ഹബീബ, എന്നിതുടങ്ങിയവര്‍ സംസാരിച്ചു.

പ്രോഗ്രാം ഓഫീസര്‍ ഫിറോസ് എഎന്‍കെ ക്യാമ്പ് വിശദീകരണ നടത്തി. തിരുരങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ (PTA പ്രസിഡന്റ് )എഎന്‍ മുഹിയുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വേണുഗോപാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍എസ്എസ് ലീഡര്‍ പി ഒ അഫ്‌സല്‍ നന്ദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top