താനൂരില്‍ മോഷണ പരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പോലിസ് പിടിയില്‍

താനൂര്‍: കഴിഞ്ഞ ദിവസം താനൂരില്‍ മോഷണ പരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പോലിസ് പിടിയിലായി. കോഴിക്കോട് കല്ലായി കൈതക്കപറമ്പില്‍ റംഷാദ് (25) എന്നയാളെയാണ് അന്വേഷണ സംഘം മണിക്കൂറുകള്‍ക്കം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം താനൂര്‍ നടക്കാവിലെ മൂന്ന് ലോറികളിലെ ആറ് ബാറ്ററികളും, താനൂരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി രണ്ട്‌മോട്ടോര്‍ സൈക്കിളുകളും, മൊബൈല്‍ ഫോണുകളും ഇയ്യാള്‍ മോഷ്ടിച്ചിരുന്നു. മോഷണത്തിനു ശേഷം വ്യാജ നമ്പര്‍ പ്ലെയിറ്റ് പതിച്ച ഒട്ടോറിക്ഷ ഉപേക്ഷിച്ച് ഇയ്യാള്‍ കടന്നു കളഞ്ഞു.

ജില്ലാ പോലിസ് സൂപ്രണ്ട് ആര്‍. വിശ്വനാഥിന്റെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ ഡിവൈഎസ്പി. പി. പ്രമോദ്, സി.ഐ. ടോണി മറ്റം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
എസ്‌ഐ. മാരായ പ്രമോദ്, സുകീഷ് കുമാര്‍, എഎസ്‌ഐ . മാരായ സലേഷ്, സജിനി , സിപിഒ. മാരായ അനീഷ്, ബിജോയ്, ഷൈന്‍, ലിബിന്‍ , മുഹമ്മദ് കുട്ടി എന്നിവരുടെ സംഘം സിസിടിവികള്‍ , മൊബൈലുകള്‍ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തിയത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയ്യാളുടെ പേരില്‍ 50 ഓളം മോഷണ കേസുകള്‍ നിലവിലുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top