തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള വിമാനം റദ്ദാക്കി ; യാത്രക്കാരുടെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന പരാതിയുമായി യാത്രക്കാര്‍. ഇന്നലെ രാത്രി 7.15 ന് പുറപ്പെടേണ്ട വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. വിമാനം റദ്ദാക്കാനുള്ള കാരണം എയര്‍ ഇന്ത്യ വിശദീകരിച്ചില്ലെന്നും യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കിയില്ലെന്നുമായിരുന്നു പരാതി.

എന്‍ജിനീയറിങ് സംബന്ധമായ തകരാറാണെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജീവനക്കാരും യാത്രക്കാരുമടക്കം 175 പേരുണ്ടായിരുന്നു. യാത്ര മുടങ്ങിയതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജര്‍ ഉള്‍പ്പെട്ടവര്‍ എത്തി യാത്രക്കാരുമായി സംസാരിച്ചു.

യാത്രക്കാരുടെ ബോര്‍ഡിംഗ് അടക്കം പൂര്‍ത്തിയായതിന് ശേഷമാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ പകരം വിമാനം ഏര്‍പ്പെടുത്താമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്ന്‌ വൈകിട്ട് 3 മണിക്ക് പകരം സര്‍വീസ് നടത്തും. യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top